June 22, 2020
June 19, 2020
വായനയോർമ
വായനദിനവും പി.എം മാഷും...
ആദ്യമായി വായനശാലയിൽ അംഗത്വം
എടുക്കാൻ പോയത് രസകരമായ സംഭവമായിരുന്നു. എൽ പി സ്കൂളിൽ പഠിക്കുന്ന കാലം...മുനീർക്കയുടെ കൈയും പിടിച്ചു മുഴക്കുന്ന് വായനശാലയിലേക്ക് ചെന്നു. കുട്ടികൾക്കുള്ള പുസ്തകങ്ങളിൽ നിന്ന് ഒന്നെടുത്ത് ആർത്തിയോടെ അതിലേറെ അഹങ്കാരത്തോടെ ലൈബ്രറേറിയന്റെ അടുത്തേക്ക് ചെന്നു. ഗിരീഷേട്ടനാണെന്നു തോന്നുന്നു ലൈബ്രറേറിയൻ.
പെട്ടെന്നാണ് അത് സംഭവിച്ചത്.
അംഗനവാടി കാലം മുതലേയുള്ള പേടിസ്വപ്നം...
പി. എം മാഷ് എവിടെ നിന്നോ കയറി വന്നു. ഇടയ്ക്ക് വിരുന്നെത്തുന്ന ആ കണ്ണടക്കിടയിലൂടെയുള്ള നോട്ടം അന്നത്തെ അംഗനവാടി ഗ്യാങ്ങിന്റെ പേടിയായിരുന്നു...
വായനശാലയിൽ എത്തിയ ഉടനെ പുസ്തകവുമായി നിൽക്കുന്ന എന്നെയൊന്ന് അടിമുടി നോക്കി...
ആ നോട്ടത്തിൽ തന്നെ പകുതി ജീവൻ പോയിരുന്നു..
പ്രായത്തേക്കാൾ കുറിയവനെ കണ്ടു തെറ്റുധരിച്ച മാഷ് പറഞ്ഞു.
"ആ പുസ്തകം ഉറക്കെ വായിക്കൂ.."
എല്ലാ ആത്മവിശ്വാസവും ചോർന്ന് തപ്പിതടഞ്ഞു...
റിസൽട്ട് അപ്പോൾ തന്നെ വന്നു.
അംഗത്വം എടുക്കാൻ ആയിട്ടില്ല.
അടുത്ത ആഴ്ച തന്നെ അംഗത്വം എടുത്തത് മറ്റൊരു കഥ.
പിന്നീട് വർഷങ്ങൾക്ക്ശേഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം.
ലൈബ്രററി കൗൺസിലിന്റെ വായനാദിനവുമായി ബന്ധപ്പെട്ട വായനമത്സരത്തിൽ സ്കൂൾതല വിജയി ആയപ്പോൾ വായനശാലയിലെ അനുമോദനാനന്തരം പി.എം മാഷ് അടുത്തേക്ക് വിളിച്ചു.
കുറച്ചു പുതിയ പുസ്തകങ്ങൾ കൈയിൽ തന്നിട്ട് പറഞ്ഞു.
"കുട്ടി..താലൂക്ക് മത്സരത്തിലേക്ക് പോകും മുന്‍പ് ഈ പുസ്തകങ്ങൾ വായിക്കണം".
പുതിയ ഒരനുഭൂതിയോടെ ആ കണ്ണടകൾക്കിടയിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ നിറഞ്ഞു നിൽക്കുന്ന സ്നേഹവും കരുതലും ആവോളം ആസ്വദിച്ചു.
ഇന്നിപ്പോൾ ഒരു വായനദിനം കൂടി വിരുന്നെത്തിയിരിക്കുന്നു...
വായന അനുഭവങ്ങളും പ്രോത്സാഹനങ്ങളും ഏറെയുണ്ട്...
അഹ്സനി ഉസ്താദ്,
ജനീഷേട്ടൻ,
അരീക്കോട് മജ്മഅ,
രിസാല വാരിക... അങ്ങനെയങ്ങനെയങ്ങനെ.......
June 08, 2020
ഒന്നാം ക്ലാസ് ഓർമ്മകൾ..
പഴയ ഡയറിയിൽ നിന്ന് കിട്ടിയത്
അന്നാദ്യമായറിവിൻ തീരത്തേ-
ക്കാർത്തുല്ലസിച്ചെത്തുമ്പോഴേക്കും
പുറത്ത് പൂമഴ പെയ്തിരുന്നു...
പുത്തൻ പുള്ളിക്കുടയെ പുളകമണിയിച്ച
മഴയെ മനമേറെ മാനംനോക്കി
സ്തുതിച്ചിരുന്നു...
ഓവിൻചാലിലൂടെയൊഴുകി-
യെത്തുന്ന മഴവെള്ളം നോക്കിയേറെ
കിന്നാരം പറഞ്ഞിരുന്നു...
ഓടിൻ മുകളിലൂടെയൂറിവരുന്നോ-
ളങ്ങളോരോന്നും, വരാന്തയിൽ
മിഴിച്ചിരുന്നെന്നെ നനച്ചിരുന്നു...
സ്കൂളിനോരത്തുള്ളംഗൻവാടിയിൽനിന്ന്,
കിനാകണ്ടിരുന്ന സാമ്രാജ്യമന്നെൻ
കൊച്ചുകൈകുമ്പിളിലായിരുന്നു...
ഓർമ്മകളോളങ്ങളായുർന്നപ്പോളാ
ഗാന്ധിയൻ ഹെഡ്മാഷ്-പാദരക്ഷ
ധരിക്കാത്ത 'മീശ' മുന്നിലെത്തിയിരുന്നു...
കൂടെയാർത്തു വിളിച്ചിരുന്ന
കൂട്ടരെ നോക്കി പാവമാം
ഞാനന്ന്, തരിച്ചിരുന്നു...
പോയിടുന്നതെൻവാപ്പ
യാത്രചോദിച്ചപ്പോളറിയാതെ
മിഴി നിറഞ്ഞിരുന്നു...
അന്നുച്ചയ്ക്ക് വിട്ട സ്കൂളിൽ
നിന്ന് വന്നയുടനെ വീട്ടിലുമ്മയെ
കെട്ടിപ്പിടിച്ചു കരഞ്ഞിരുന്നു...
ഒടുവിലോർത്തത് സമർത്ഥ-
നല്ലെങ്കിലും മിടുക്കന്റെ മുന്നിൽ
ജയിച്ചയക്ഷരം 'ഋ'
തോടിന്നരികിൽ കണ്ടുഭയന്ന
ഞണ്ടിനെപ്പോലെ
ഭീതി സൃഷ്ടിച്ചിരുന്നു...
Subscribe to:
Comments (Atom)
Deficit Theory and Discontinuity Theory in Language Learning
Deficit Theory and Discontinuity Theory in Language Learning Understanding how students’ home languages influence school achievement has ...
-
Deficit Theory and Discontinuity Theory in Language Learning Understanding how students’ home languages influence school achievement has ...
-
അന്ന് വരെ മരണവീട്ടിലെ ആണുങ്ങളെന്നും ചോദ്യചിഹ്നമായിരുന്നു. നിർന്നിമേഷരായി കർമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ അത്ഭുതമായിരുന്നു. അന...
-
Home Language and School Language: Power Dynamics of the ‘Standard’ Language 1. Introduction Language plays a crucial role in learning, ...