July 19, 2026

മൗന നിലവിളികൾ

_*മൗന നിലവിളികൾ _*


ആന ചെരിഞ്ഞത് 

കെട്ടുകഥയല്ലെന്നു

മറവിതീർത്ത 

യാങ്കി അഹന്തയോട് 

കുഞ്ഞനുറുമ്പ് 

കൊഞ്ഞനം കുത്തി.


ചോരയിൽ കുതിർന്ന 

നഷ്ടസ്വപ്നങ്ങൾ 

ഒരുറുമ്പും 

ചെറുതല്ലെന്നു 

തേങ്ങുന്നുണ്ടായിരുന്നു.


വേണ്ടായിരുന്നു ....

ഹോർമുസ് തിരമാലകളുടെ 

മൗന നിലവിളികൾ 

ഹൃദയഭേദകമായിരുന്നു.


ക്രൂരന്റെ കാലിൽ 

മരണ വെപ്രാളത്തിൽ 

കടിച്ചതാണെന്ന 

ഉറുമ്പിന്റെ കരച്ചിൽ 

ഉന്മൂലന ആനകൾ 

കേട്ടതേയില്ല...

July 02, 2026

പരാജിതൻ


എപ്പോഴാണ് ഒരാൾ പരാജിതനാവുന്നത്?

ദേഹേഛകൾ അനിയന്ത്രിതമാകുമ്പോഴാണ് 

ഗുരു പ്രതിവചിച്ചു.

ഇഷ്ടരുടെ അത്യാവശ്യങ്ങൾക്ക് 

നിസ്സഹായരായി നിൽക്കുമ്പോഴാണ് 

കൂട്ടുകാരന്റെ മറുപടി.

എനിക്ക് നീ മരിക്കുന്നില്ലല്ലോ - സോമൻ കടലൂർ

​"നീ മരിച്ചാൽ

ഞാനെന്തിന് വരണം

എനിക്ക് നീ മരിക്കുന്നില്ലല്ലോ "




മൗന നിലവിളികൾ

​ _*മൗന നിലവിളികൾ _* ആന ചെരിഞ്ഞത്  കെട്ടുകഥയല്ലെന്നു മറവിതീർത്ത  യാങ്കി അഹന്തയോട്  കുഞ്ഞനുറുമ്പ്  കൊഞ്ഞനം കുത്തി. ചോരയിൽ കുതിർന്ന  നഷ്ടസ്വപ്...