May 06, 2022

മരണവീട്ടിലെ 'ആൺ'




അന്ന് വരെ
മരണവീട്ടിലെ ആണുങ്ങളെന്നും
ചോദ്യചിഹ്നമായിരുന്നു.
നിർന്നിമേഷരായി കർമങ്ങൾക്ക്
നേതൃത്വം കൊടുക്കുന്നവർ
അത്ഭുതമായിരുന്നു.


അന്നൊരു അർധരാത്രി
ആശുപത്രി വരാന്തയിൽ
കണ്ണുനീരിനെ കെട്ടിനിർത്തുന്നത് വരെ

പൊരക്കെത്തുമ്പോഴേക്കും
ആണായ ഞാൻ കരഞ്ഞു തീർക്കണമെന്ന് തീരുമാനിക്കുന്നത് വരെ
മൗനനിലവിളിയുടെ ഒച്ചയിൽ
ഒന്നും കേൾക്കാതാവുന്നത് വരെയും

എത്ര വലിയ വേദനയും കടിച്ചിറക്കാമെന്ന് അന്നാണനുഭവിച്ചത്.
സങ്കടവും വിരഹവുമെല്ലാം ചേർന്ന് പുതിയൊരു  വികാരമുണ്ടെന്നറിഞ്ഞതന്നാണ്.


ഉപ്പയെ ഖബറടക്കിയതിന് ശേഷം
മണിക്കൂറുകൾ കഴിഞ്ഞാണ്
'ഞാനാണ്' മയ്യിത്ത് കുളിപ്പിച്ചതെന്ന് ഞാനറിയുന്നത്

ആണുങ്ങൾ 'വികാരരഹിതരാവുന്നത് '
അനുഭവിച്ചറിഞ്ഞതന്നാണ്



6/05/22
ശഫീഖ് മുഴക്കുന്ന്

Deficit Theory and Discontinuity Theory in Language Learning

  Deficit Theory and Discontinuity Theory in Language Learning Understanding how students’ home languages influence school achievement has ...