എബ്രഹാം ലിങ്കന്റെ A NICE CITIZEN
എന്ന കവിതയുടെ വിവര്‍ത്തനമാണിത്. ലിങ്കന്‍ തന്റെ മകന്റെ അധ്യാപകന് എഴുതു ഒരു കത്ത് രൂപത്തിലുള്ള കവിത
നല്ല പൗരൻ
വിവ: *ശഫീഖ് സിദ്ദീഖി മുഴക്കുന്ന്*
എനിക്കറിയാം,
എല്ലാവരും നന്മയല്ലെന്ന് അവന്‍ പഠിക്കേണ്ടതുണ്ട്
എല്ലാ മനുഷ്യരും സത്യമല്ലെന്നും
എങ്കിലും അവനെ പഠിപ്പിക്കണം
എല്ലാ തെമ്മാടിയിലും ഒരു ഹീറോയുണ്ട്
എല്ലാ സ്വാര്‍ത്ഥരാഷ്ട്രീയക്കാരിലും
ഒരു സമര്‍പ്പിതനായകനുണ്ട്
എല്ലാ ശത്രുവിലും വെറുപ്പിനെ അകറ്റുന്ന മിത്രമുണ്ടെന്ന് അവനറിയണം.
കഴിയുമെങ്കിൽ
ചിരിയുടെ രഹസ്യവും
അധികാരം കൊണ്ട് ഭീതി തീര്‍ക്കുന്നവര്‍
പരാജയത്തിലേക്ക് ഏറ്റവും അടുത്തവരാണെും
അവന്‍ അറിയാന്‍ അനുവദിക്കുക.
പുസ്തകങ്ങളുടെ അത്ഭുതത്തെക്കുറിച്ച്
പഠിപ്പിക്കുക.
എങ്കിലും ആകാശത്തിലെ പറവകളുടെയും,തേനീച്ചകളുടെയും,
പച്ചക്കുന്നിന്‍ചെരുവിലെ പൂക്കളുടെയും
അനശ്വര നിഗൂഢതകളെക്കുറിച്ച്
ചിന്തിക്കാന്‍ സമയം നൽകണം.
സ്‌കൂളിൽ വഞ്ചനയേക്കാള്‍
മാന്യതയേറിയത് തോൽവിയാണ്.
എല്ലാവരും തെറ്റാണെന്ന് പറഞ്ഞാലും
ആദര്‍ശങ്ങളിൽ അടിയുറച്ച് നിൽക്കാന്‍ പക്വമാക്കണം.
മാന്യരോട് മാന്യനാവാനും
അഹങ്കാരികളോട് അഹന്തയിലാവാനും.
ആള്‍ക്കൂട്ടം ആഘോഷങ്ങളിൽ അലിയുമ്പോള്‍
അനുഗമിക്കലല്ല ശക്തിയെന്ന വിവേകം
മകന് നൽകാന്‍ ശ്രമിക്കൂ.
എല്ലാവരെയും കേള്‍ക്കാനും സത്യത്തിന്റെ
സ്‌ക്രീനിലൂടെ അരിച്ചെടുക്കാനും
നല്ലത് മാത്രം സ്വീകരിക്കാനും ശീലിപ്പിക്കുക.
വ്യസനത്തിൽ ചിരിക്കാനും
കണ്ണുനീരിൽ നാണിക്കാതിരിക്കാനും
ദോഷദര്‍ശികളെ നോക്കി ചിരിക്കാനും
അമിതസന്തോഷത്തെ സൂക്ഷിക്കാനും പഠിപ്പിക്കുക.
ആരോഗ്യം വിൽക്കാനും
ബുദ്ധിയാണ് അമൂല്യമെുന്നും
ആത്മാവിനും ഹൃദയത്തിനും
വിലയിടരുതെുന്നും പഠിപ്പിക്കുക.
ആള്‍ക്കൂട്ടത്തിന്റെ ഓരിയിടലുകള്‍ക്ക് നേരെ
ചെവിയടക്കാനും
ശരിയെന്ന് നിനക്കുന്നതിനുവേണ്ടി
നിൽക്കാനും പോരാടാനും പഠിപ്പിക്കുക..
അവനോട് മാന്യതയിൽ ഇടപെടുക.
ലാളനയരുത്,കാരണം
തീയിൽ ഉരുക്കിയാലേ കാരിരുമ്പ് ലഭിക്കൂ.
ധൈര്യശാലിയാവാനുള്ള ക്ഷമകാണിക്കാനും
അക്ഷമനാവാനുള്ള ധീരതയും നൽകുക.
എപ്പോഴും സ്വയം വിശ്വസിക്കാന്‍ പഠിപ്പിക്കുക.
എന്നാൽ മാനവികതയിൽ അവന്‍ വിശ്വസിക്കും.
ഇത് വലിയ ഒരു ഓര്‍ഡറാണ്.
എങ്കിലും നിങ്ങള്‍ക്ക് കഴിയും.
എന്റെ മകന്‍ നല്ലവനാണ്.