_*മൗന നിലവിളികൾ _*
ആന ചെരിഞ്ഞത്
കെട്ടുകഥയല്ലെന്നു
മറവിതീർത്ത
യാങ്കി അഹന്തയോട്
കുഞ്ഞനുറുമ്പ്
കൊഞ്ഞനം കുത്തി.
ചോരയിൽ കുതിർന്ന
നഷ്ടസ്വപ്നങ്ങൾ
ഒരുറുമ്പും
ചെറുതല്ലെന്നു
തേങ്ങുന്നുണ്ടായിരുന്നു.
വേണ്ടായിരുന്നു ....
ഹോർമുസ് തിരമാലകളുടെ
മൗന നിലവിളികൾ
ഹൃദയഭേദകമായിരുന്നു.
ക്രൂരന്റെ കാലിൽ
മരണ വെപ്രാളത്തിൽ
കടിച്ചതാണെന്ന
ഉറുമ്പിന്റെ കരച്ചിൽ
ഉന്മൂലന ആനകൾ
കേട്ടതേയില്ല...
No comments:
Post a Comment