November 22, 2020

ഒരു വാക്ക്


ഒരു വാക്ക് മതി
അനീതിയുടെ
ആക്രോശങ്ങൾ
നിലക്കാൻ

ഒരു വാക്ക് മതി
നന്മയുടെ മഹാസമുദ്രം 
കവിഞ്ഞൊഴുകാൻ

ഒരു വാക്ക് മതി
ഹൃത്തിലാഞ്ഞുതറക്കുന്ന
അനേകമസ്ത്രങ്ങളേക്കാൾ
നീറ്റലാകാൻ..

ഒരു വാക്ക് മതി
മൗനത്തിന്റെ സംഹാരത്തെ
തോൽപ്പിക്കാൻ

ഒരു വാക്ക് മതി
അശാന്തിയുടെ
കരിമേഘങ്ങൾ നെയ്യാൻ

ഒരു വാക്ക് മതി
ഒരായിരം ആശ്വാസമാകാൻ
സ്നേഹമൊഴികളിൽ
പെയ്തൊഴിയാത്ത
വേദനക്കടലില്ല.


ചിലപ്പോഴൊക്കെ
നിഷ്കളങ്ക വാക്കുകളും
ക്രൂരമൊഴികളേക്കാൾ ഭീകരത സൃഷ്ടിക്കാറുണ്ട്

സ്ഥാനം തെറ്റാത്ത
വാക്കിന്റെ തേൻമഴ തോരാതിരിക്കട്ടെ.


*ശഫീഖ് മുഴക്കുന്ന്*
22/11/20

November 19, 2020

തിരിച്ചറിവ്

ആസ്വാദനം കയ്പേറുന്നത്
തമാശയുടെ അതിരറിയാതാകുമ്പോഴാണ്...

നിസ്വാർത്ഥതയെ ഉപദേശിക്കൽ
തന്നെ സ്വാർത്ഥയാണെന്ന് എന്നാണ് തിരിച്ചറിയുക?..


തമാശ കാര്യവും
സന്തോഷം തേങ്ങലുമാവാൻ
എത്ര നിമിഷം വേണം?

ഞാനൊരു തെറ്റും
അവൻ/അവൾ ഒരു ശരിയുമെന്ന
വിനയം മതി
വിശ്വം പ്രകാശിക്കാൻ..


തോൽവിയുടെ മധുരം
സാധ്യമാവുമ്പോഴാണത്രെ
ജീവിതം ധന്യമാവുക.

15/06/2020
ശഫീഖ് മുഴക്കുന്ന്

മൗന നിലവിളികൾ

​ _*മൗന നിലവിളികൾ _* ആന ചെരിഞ്ഞത്  കെട്ടുകഥയല്ലെന്നു മറവിതീർത്ത  യാങ്കി അഹന്തയോട്  കുഞ്ഞനുറുമ്പ്  കൊഞ്ഞനം കുത്തി. ചോരയിൽ കുതിർന്ന  നഷ്ടസ്വപ്...