September 23, 2020

അതിജീവനം



സ്റ്റാറ്റസ് വെക്കാൻ
താല്പര്യമില്ലാത്ത
ഞാനീകാലത്തിന് ചേർന്നവനല്ലത്രെ...

മനസ്സുകൊണ്ട് മാത്രം
സ്നേഹിക്കാനറിയുന്നതാണെന്റെ പരാജയം.

സ്മൈലി സെൻസില്ലാതെന്നോട്
ഈ ജനറേഷന് പുച്ഛമാണത്രെ...
ഹൃദയം കൊണ്ട് ചിരിക്കാനേ
എനിക്കറിയൂ.


ഇൻസ്റ്റയിൽ ഇടമില്ലാത്ത
ഞാൻ ജീവിക്കാൻ പോലും യോഗ്യനല്ലത്രെ...
ഡാർവിന്റെ അതിജീവനസിദ്ധാന്തം
എന്റെ ദൈന്യതയിലേക്ക് നോക്കി
ക്രൂരമായി ചിരിക്കുന്നുണ്ട്.


പ്രിയപ്പെട്ടവരെ കുറിച്ചുള്ള
ആലോചനകൾക്കിടയിൽ
പോസ്റ്റുകൾക്ക് ലൈക്കിടാൻ മറന്ന എന്നെയവർ എന്നന്നേക്കുമായി
അൺഫ്രണ്ട് ചെയ്തു.


 ശഫീഖ് മുഴക്കുന്ന്*
18/09/2020

2 comments:

Deficit Theory and Discontinuity Theory in Language Learning

  Deficit Theory and Discontinuity Theory in Language Learning Understanding how students’ home languages influence school achievement has ...