February 15, 2023

കാത്തിരിപ്പ്


ഇന്നും ഏറെ വിഷാദത്തോടെയാണ് വിരിപ്പിൽ നിന്ന് എഴുന്നേറ്റത്...
ഇന്നലെയും കിനാവിൽ വന്നില്ലല്ലോ...

ഒരു തവണയെങ്കിലും സ്വപ്നത്തിലെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്...

എന്നാണെന്റെ ഈ അനന്തപ്രണയം ആരംഭിച്ചത്...
ഷെക്സ്പിയർ പറഞ്ഞത് നയനങ്ങളിൽ നിന്നാണ് പ്രണയമാരംഭിക്കുന്നത് എന്നാണ്.
അതിന് ഞാനിത് വരെ നിന്റെ കണ്ണുകൾ കണ്ടിട്ടില്ലല്ലോ...

"മാംസനിബിദ്ധമാണ് രാഗം" എന്നാണ് എന്റെ കൂട്ടുകാരൻ പ്രണയത്തെക്കുറിച്ച് പറയാറുള്ളത്.
അതിന് നിന്റെ ആകാരസൗന്ദര്യവും ഞാനിത് വരെ കണ്ടിട്ടില്ലല്ലോ..

എന്റെ ഭാവനയിൽ വരച്ചു വെച്ച ചിത്രം അപൂർണമാവും തീർച്ച.
ഇനിയിപ്പോ പകൽക്കിനാവിലഭയം തേടാനുള്ള ശ്രമത്തിലാണ്.

ഒടുവിൽ ഒരിക്കലെങ്കിലും കനവിലെങ്കിലും വരുമെന്ന പ്രതീക്ഷയിൽ.....


പ്രിയൻ

No comments:

Post a Comment

മൗന നിലവിളികൾ

​ _*മൗന നിലവിളികൾ _* ആന ചെരിഞ്ഞത്  കെട്ടുകഥയല്ലെന്നു മറവിതീർത്ത  യാങ്കി അഹന്തയോട്  കുഞ്ഞനുറുമ്പ്  കൊഞ്ഞനം കുത്തി. ചോരയിൽ കുതിർന്ന  നഷ്ടസ്വപ്...