പാവങ്ങൾ ഞങ്ങൾ
ഞങ്ങളുടെ നേതാവിനെ
ഓർത്തു ഒന്ന് കരഞ്ഞോട്ടെ...
ദയവ് ചെയ്തു കരയാൻ പ്രമാണം വേണമെന്ന് ശഠിക്കരുത്...
ഞങ്ങളുടെ അനുഗ്രഹത്തിൽ
സന്തോഷിച്ചോട്ടെ..
അപശബ്ദങ്ങൾ കൊണ്ട്
അസ്വാരസ്യമുണ്ടാക്കരുത്...
ഞങ്ങളുടെ നായകനെ
കിനാവ് കണ്ട്
ഞങ്ങളൊന്ന് പാടിക്കോട്ടെ
സ്വരപ്രശ്നം പറഞ്ഞു
ശല്യം ചെയ്യരുത്..
ഞങ്ങളുടെ പ്രണയത്തെക്കുറിച്ച്
അല്പം കഥ പറഞ്ഞോട്ടെ
വ്യാകരണപ്രശ്നം പറഞ്ഞു
ബഹളം വെക്കരുത്..
സ്നേഹമാണ് എന്റെ നബി (സ്വ)
*ഏവർക്കും നബിദിന ആശംസകൾ*
No comments:
Post a Comment