August 06, 2022

എന്റെ നാട്





ഓ ... ജന്മഭൂമി
ചിറകറ്റ നിന്റെ കിനാവുകൾക്ക്
വെയിലത്ത് കുടചൂടുന്നതാരാണ്?
ആത്മാവ് തേടുന്ന
നഷ്ടസ്വപ്നങ്ങൾക്ക് 
അമൃത് കനിയുവാൻ
പാലാഴി കടയുന്നവനാരാണ്?

സ്വപ്നരാജ്യം തീർക്കുവാൻ
മൗനത്തിന്റെ നിലവിളി
ആഘോഷിക്കാൻ
വാക്കുകൾ
പ്രകമ്പനം തീർക്കണം

ആയിരം ആയുസ്സോടെ 
'അഗ്നിച്ചിറകുകൾ'
മഴവിൽ തീർക്കണം
വിവേകാനന്ദന്റെ
'മാൻ ബിൽഡിംഗ്' വിജ്ഞാനം
കറതീർക്കണം

ഓർമ്മകൾക്ക്
ചിതയൊരുക്കുന്നവരോട്
കലഹം കൂട്ടണം
ഓർക്കാൻ മറന്നിട്ട
ഇന്നലെകൾ ഉറക്കെ വായിക്കണം


തമസ്സിന് ചൂട്ടുകെട്ടാൻ
മതിലുകൾ ഭേദിക്കണം
ഇന്ത്യ ജ്വലിക്കുവാൻ
വിയർപ്പുകൾ നിലാവ് പരത്തണം
മണ്ണിൻ മണം
ഉയിർപ്പിൻ സൗഗന്ധിയാകണം

May 06, 2022

മരണവീട്ടിലെ 'ആൺ'




അന്ന് വരെ
മരണവീട്ടിലെ ആണുങ്ങളെന്നും
ചോദ്യചിഹ്നമായിരുന്നു.
നിർന്നിമേഷരായി കർമങ്ങൾക്ക്
നേതൃത്വം കൊടുക്കുന്നവർ
അത്ഭുതമായിരുന്നു.


അന്നൊരു അർധരാത്രി
ആശുപത്രി വരാന്തയിൽ
കണ്ണുനീരിനെ കെട്ടിനിർത്തുന്നത് വരെ

പൊരക്കെത്തുമ്പോഴേക്കും
ആണായ ഞാൻ കരഞ്ഞു തീർക്കണമെന്ന് തീരുമാനിക്കുന്നത് വരെ
മൗനനിലവിളിയുടെ ഒച്ചയിൽ
ഒന്നും കേൾക്കാതാവുന്നത് വരെയും

എത്ര വലിയ വേദനയും കടിച്ചിറക്കാമെന്ന് അന്നാണനുഭവിച്ചത്.
സങ്കടവും വിരഹവുമെല്ലാം ചേർന്ന് പുതിയൊരു  വികാരമുണ്ടെന്നറിഞ്ഞതന്നാണ്.


ഉപ്പയെ ഖബറടക്കിയതിന് ശേഷം
മണിക്കൂറുകൾ കഴിഞ്ഞാണ്
'ഞാനാണ്' മയ്യിത്ത് കുളിപ്പിച്ചതെന്ന് ഞാനറിയുന്നത്

ആണുങ്ങൾ 'വികാരരഹിതരാവുന്നത് '
അനുഭവിച്ചറിഞ്ഞതന്നാണ്



6/05/22
ശഫീഖ് മുഴക്കുന്ന്

April 21, 2022

നല്ല പൗരൻ

എബ്രഹാം ലിങ്കന്റെ A NICE CITIZEN
 എന്ന കവിതയുടെ വിവര്‍ത്തനമാണിത്. ലിങ്കന്‍ തന്റെ മകന്റെ അധ്യാപകന് എഴുതു ഒരു കത്ത് രൂപത്തിലുള്ള കവിത



 

നല്ല പൗരൻ

വിവ: *ശഫീഖ് സിദ്ദീഖി മുഴക്കുന്ന്*


എനിക്കറിയാം,
എല്ലാവരും നന്മയല്ലെന്ന് അവന്‍ പഠിക്കേണ്ടതുണ്ട്
എല്ലാ മനുഷ്യരും സത്യമല്ലെന്നും
എങ്കിലും അവനെ പഠിപ്പിക്കണം
എല്ലാ തെമ്മാടിയിലും ഒരു ഹീറോയുണ്ട്
എല്ലാ സ്വാര്‍ത്ഥരാഷ്ട്രീയക്കാരിലും
ഒരു സമര്‍പ്പിതനായകനുണ്ട്
എല്ലാ ശത്രുവിലും വെറുപ്പിനെ അകറ്റുന്ന മിത്രമുണ്ടെന്ന് അവനറിയണം.
കഴിയുമെങ്കിൽ
ചിരിയുടെ രഹസ്യവും
അധികാരം കൊണ്ട് ഭീതി തീര്‍ക്കുന്നവര്‍
പരാജയത്തിലേക്ക് ഏറ്റവും അടുത്തവരാണെും
അവന്‍ അറിയാന്‍ അനുവദിക്കുക.
പുസ്തകങ്ങളുടെ അത്ഭുതത്തെക്കുറിച്ച്
പഠിപ്പിക്കുക.
എങ്കിലും ആകാശത്തിലെ പറവകളുടെയും,തേനീച്ചകളുടെയും,
പച്ചക്കുന്നിന്‍ചെരുവിലെ പൂക്കളുടെയും
അനശ്വര നിഗൂഢതകളെക്കുറിച്ച്
ചിന്തിക്കാന്‍ സമയം നൽകണം.
സ്‌കൂളിൽ വഞ്ചനയേക്കാള്‍
മാന്യതയേറിയത് തോൽവിയാണ്.
എല്ലാവരും തെറ്റാണെന്ന് പറഞ്ഞാലും
ആദര്‍ശങ്ങളിൽ അടിയുറച്ച് നിൽക്കാന്‍ പക്വമാക്കണം.
മാന്യരോട് മാന്യനാവാനും
അഹങ്കാരികളോട് അഹന്തയിലാവാനും.

ആള്‍ക്കൂട്ടം ആഘോഷങ്ങളിൽ അലിയുമ്പോള്‍
അനുഗമിക്കലല്ല ശക്തിയെന്ന വിവേകം
മകന് നൽകാന്‍ ശ്രമിക്കൂ.
എല്ലാവരെയും കേള്‍ക്കാനും സത്യത്തിന്റെ
സ്‌ക്രീനിലൂടെ അരിച്ചെടുക്കാനും
നല്ലത് മാത്രം സ്വീകരിക്കാനും ശീലിപ്പിക്കുക.
വ്യസനത്തിൽ ചിരിക്കാനും
കണ്ണുനീരിൽ നാണിക്കാതിരിക്കാനും
ദോഷദര്‍ശികളെ നോക്കി ചിരിക്കാനും
അമിതസന്തോഷത്തെ സൂക്ഷിക്കാനും പഠിപ്പിക്കുക.
ആരോഗ്യം വിൽക്കാനും
ബുദ്ധിയാണ് അമൂല്യമെുന്നും
ആത്മാവിനും ഹൃദയത്തിനും
വിലയിടരുതെുന്നും പഠിപ്പിക്കുക.
ആള്‍ക്കൂട്ടത്തിന്റെ ഓരിയിടലുകള്‍ക്ക് നേരെ
ചെവിയടക്കാനും
ശരിയെന്ന് നിനക്കുന്നതിനുവേണ്ടി
നിൽക്കാനും പോരാടാനും പഠിപ്പിക്കുക..
അവനോട് മാന്യതയിൽ ഇടപെടുക.
ലാളനയരുത്,കാരണം
തീയിൽ ഉരുക്കിയാലേ കാരിരുമ്പ് ലഭിക്കൂ.
ധൈര്യശാലിയാവാനുള്ള ക്ഷമകാണിക്കാനും
അക്ഷമനാവാനുള്ള ധീരതയും നൽകുക.
എപ്പോഴും സ്വയം വിശ്വസിക്കാന്‍ പഠിപ്പിക്കുക.
എന്നാൽ മാനവികതയിൽ അവന്‍ വിശ്വസിക്കും.
ഇത് വലിയ ഒരു ഓര്‍ഡറാണ്.
എങ്കിലും നിങ്ങള്‍ക്ക് കഴിയും.
എന്റെ മകന്‍ നല്ലവനാണ്.

August 27, 2021

ഉള്ളിന്റെ ഉള്ള്


ഉള്ളിന്റെ ഉള്ളിൽ 
ഇത്തിരി സ്നേഹം 
നിറച്ചു വെക്കൂ
പുറംമോടികൾ മാഞ്ഞുപോവുമ്പോൾ
ജീവന്റെ ശ്വാസമാകും.

രുചിഭേദങ്ങൾ
അബോധ മനസ്സിൽ
സേവ് ചെയ്യൂ
പോസിറ്റീവ്* കാലത്ത്
ഓർത്തോർത്ത് രുചിക്കാം.

വായനയെ ആസ്വദിക്കൂ
ഏത് തടവറയും
സ്വാതന്ത്ര്യത്തിന്റെ 
ആരവം തീർക്കും.




*കോവിഡ്

July 19, 2021

BEAUTY OF PAIN

  BEAUTY OF PAIN

 

Those moments are colours

Those hours are flowers

Those days are ornaments

Those years are dreams

 

These sweets are pain

Drink the beauty of pain to the least

These diversities is unity

Celebrate the glory of unity

These forgettings are dreadful

Save the humanity from the grave

Of amnesia.



                         Shafeek Muzhakkunnu (2010)


July 18, 2021

യാത്ര



അകം പൊരുൾ തേടി
അവർ യാത്രയായി..

കാടും മലകളും താണ്ടി
കാറ്റും മഴയും നനഞ്ഞു
വെയിലും തണുപ്പും ആസ്വദിച്ചു.

സംവാദങ്ങളുടെ തീക്ഷ്ണതയറിഞ്ഞു.
അറിവിന്റെ പലവഴിയിലൂടെ 
ഒടുവിൽ തിരികെയെത്തി.

ഒന്നാമൻ
അസംബന്ധമാണ് അർത്ഥം
നിഷേധം കൊണ്ട് നിർവചിച്ചു.

രണ്ടാമൻ
അഞ്ജതയാണ് അർത്ഥം
വിനയത്താൽ തലകുനിച്ചു

മൂന്നാമൻ
പൊരുളിന്റെ പൊരുൾ തൊട്ടു
മുഖം മണ്ണിലാഴ്ത്തി


ശഫീഖ് മുഴക്കുന്ന്
18/7/21

മൗന നിലവിളികൾ

​ _*മൗന നിലവിളികൾ _* ആന ചെരിഞ്ഞത്  കെട്ടുകഥയല്ലെന്നു മറവിതീർത്ത  യാങ്കി അഹന്തയോട്  കുഞ്ഞനുറുമ്പ്  കൊഞ്ഞനം കുത്തി. ചോരയിൽ കുതിർന്ന  നഷ്ടസ്വപ്...